Sunday March 29th, 2020 - 11:46:pm
topbanner

'ബറോസ്' ഷൂട്ടിങ്ങ് ജൂണില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍

JB
'ബറോസ്' ഷൂട്ടിങ്ങ് ജൂണില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗോവയിലും കേരളവുമാണ് പ്രധാന ലൊക്കേഷന്‍. ത്രീ ഡി ചിത്രമായതിനാല്‍ കുറേ ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റ് ഇട്ട് ചിത്രീകരിക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബ്ലോഗിലൂടെയായിരുന്നു സംവിധായകനാകുന്ന കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ബറോസ് തിരക്കഥാ ചര്‍ച്ചയില്‍ പ്രിയദര്‍ശനും ഭാഗമായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സിനിമകളുടെ അതേ മാജിക് തന്റെ ചിത്രത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

2019 ഒക്ടോബറില്‍ ബറോസിന്റെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏറ്റെടുത്ത മറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന് പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ചിത്രീകരണം നീളുകയായിരുന്നു.

 

Read more topics: baroz film, shooting, mohanlal,
English summary
baroz film shooting starts june says mohanlal
topbanner

More News from this section

Subscribe by Email