Monday August 19th, 2019 - 7:15:am
topbanner
topbanner

ബാങ്ക് ലോണ്‍ അടച്ചില്ല, വിജയകാന്തിന്റെ നൂറുകോടിയുടെ സ്വത്ത് ലേലത്തിന്

suji
ബാങ്ക് ലോണ്‍ അടച്ചില്ല, വിജയകാന്തിന്റെ നൂറുകോടിയുടെ സ്വത്ത് ലേലത്തിന്

സിനിമയിലും രാഷ്ട്രീയത്തിലും മികച്ച വ്യക്തിത്വം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു വിജയ് കാന്ത്. ഇപ്പോള്‍ രാഷ്ട്രീയത്തിലും സിനിമയിലും സജീവമല്ല. എന്നാല്‍ അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ബാങ്ക്. 5.5 കോടി വായ്പ ഇനത്തില്‍ ബാങ്കിന് കിട്ടാനുണ്ട്. ഈ തുക തിരിച്ചു കിട്ടാനാണ് കോടിക്കണക്കിന് വിലയുള്ള സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്. വിജയകാന്തിന്റെയും ഭാര്യയുടേയും പേരില്‍ ചെന്നൈയിലും കാഞ്ചിപുരത്തുമുള്ള നൂറു കോടി വിലമതിക്കുന്ന സ്വത്താണ് ലേലം ചെയ്യുക. ജൂലൈ 26 ന് കാഞ്ചിപുരത്തെ എഞ്ചിനീയറിങ് കോളേജും വടപളനിയിലെ വീടും സ്ഥലവും ലേലം ചെയ്യുമെന്ന് ബാങ്കിന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിജയകാന്ത് സേവന പദ്ധതിയുടെ ഭാഗമായി ഇരുപത് വര്‍ഷം മുമ്പാണ് താരം കോളേജ് തുടങ്ങിയത്. ഈ കോളേജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തത്. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ ഒരു കോടി രൂപയാണ് വിജയകാന്ത് സഹായിച്ചത്.

English summary
bank to auction vijayakanths properties
topbanner

More News from this section

Subscribe by Email