Saturday August 24th, 2019 - 12:00:am
topbanner
topbanner

റെക്കോര്‍ഡിട്ട് അവഞ്ചേഴ്‌സ്; 'അവതാറി'നെയും പിന്നിലാക്കി ലോക ബ്ലോക്‌സ് ഓഫീസില്‍ ഒന്നാമന്‍

BI
 റെക്കോര്‍ഡിട്ട് അവഞ്ചേഴ്‌സ്; 'അവതാറി'നെയും പിന്നിലാക്കി ലോക ബ്ലോക്‌സ് ഓഫീസില്‍ ഒന്നാമന്‍

ലോകസിനിമയില്‍ തന്നെ മികച്ച വിജയം നേടിയ സിനിമയെന്ന നേട്ടം ഇനി അവഞ്ചേഴ്‌സിന് സ്വന്തം. ഇതുവരെ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു ഈ വിശേഷണത്തിന് അര്‍ഹരായത്. ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു. കാമറൂണിന്റെ അവതാറിനെയും പിന്നിലാക്കിയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഒന്നാമനായിരിക്കുന്നത്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ ചീഫ് കെവിന്‍ ഫെയ്ഗ് ആണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. മുന്‍പ് 'ടൈറ്റാനിക്കി'ന്റെ റെക്കോര്‍ഡിനെയും അവഞ്ചേഴ്‌സ് മറികടന്നിരുന്നു. 2.78 ബില്യണ്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ചിത്രം 'അവതാര്‍'. ആ റെക്കോര്‍ഡാണ് 'അവഞ്ചേഴ്‌സ്' പഴങ്കഥയാക്കിയത്.


മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന 'ടൈറ്റാനിക്കി'ന്റെ ഇതുവരെയുള്ള കളക്ഷന്‍ 2.1 ബില്യണ്‍ ഡോളറാണ്. വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് എന്‍ഡ്‌ഗെയിം ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. ഏതാണ്ട് 35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ) മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണ് 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം'

 

Read more topics: avangers endgame ,
English summary
avangers endgame first in world box office
topbanner

More News from this section

Subscribe by Email