Friday April 10th, 2020 - 11:43:pm
topbanner

മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്നു : കൗതുകത്തോടെ കാത്തിരിക്കുന്നുവെന്ന് സിനിമാ പ്രേമികൾ

princy
മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്നു  :  കൗതുകത്തോടെ കാത്തിരിക്കുന്നുവെന്ന് സിനിമാ പ്രേമികൾ

പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി..തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ച 'നേർച്ചപൂവൻ' എന്ന ചിത്രത്തിലാണ് വ്യത്യാസ്തമായി പൂവൻകോഴി നായകനാകുന്നത്. ചിത്രത്തിന്റെ ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രേക്ഷകർ ഏറ്റടുത്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Nercha poovanമലർ സിനിമാസും ജോ & റ്റിജു സിനിമാസും ഒന്നിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. സഞ്ജീത വി.എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Nercha poovan

പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. പി.ആർ.ഒ ശിവപ്രസാദ്.

Nercha poovan

 

Read more topics: movie, malayalam, Nercha poovan,
English summary
at the first time in malayalam cinema chicken acting as a hero
topbanner

More News from this section

Subscribe by Email