Tuesday December 1st, 2020 - 2:50:pm

ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

Dil
ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

ഭാര്യ പര്‍ദ്ദയണിഞ്ഞില്ലെന്ന കാരണത്താല്‍ നടന്‍ ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം. ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രം ആസിഫ് അലി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് ചില മതമൗലിക വാദികള്‍ ആസിഫ് അലിയെ ആക്രമിച്ചത്. 'റമളാനന്‍ മാസമല്ലെ ഭാര്യ പര്‍ദ്ദയണിഞ്ഞ ഫോട്ടോയിട്ടൂടെ'തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് വരുന്നത്. മതാചാരവാതികളുടെ കമന്റുകളെ എതിര്‍ത്തികൊണ്ട് ട്രോളുകളും സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ നസ്രിയയ്ക്കും അന്‍സിബ ഹസനും ഇത്തരത്തിലുള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. നസ്രിയയും അന്‍സബയും തട്ടംധരിക്കാതെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലാണ് സോഷ്യല്‍ മീഡിയ ആക്രമിക്കപ്പെട്ടത്. ഗൃഹലക്ഷ്മിയുടെ ജൂലൈ ലക്കത്തിലെ റംസാന്‍ സ്‌പെഷ്യലിന് വേണ്ടിയായിരുന്നു ആസിഫ് അലിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട്.

ആസിഫ് അലി, ഭാര്യ സമയും മകന്‍ ആദമും ഒന്നിച്ചുള്ള ഫോട്ടോ.

മണിയുടെ അവസാനം മുത്തപ്പന്‍ പ്രവചിച്ചു? വീഡിയോ പ്രചരിക്കുന്നു [വീഡിയോ]

മസാജ് ഓഫര്‍ നിരസിച്ച യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ പെരുവഴിയിലിറക്കിവിട്ടു

Read more topics: asif ali, acter, family photo, viral
English summary
asif ali's family photo be came viral
topbanner

More News from this section

Subscribe by Email