Friday May 29th, 2020 - 5:42:am

എല്ലാ അമ്മമാരെ പോലെ ഞാനും ആശങ്കയിലണ് ; മകള്‍ കാനഡയിലാണ് ; ആശാ ശരത്

suji
എല്ലാ അമ്മമാരെ പോലെ ഞാനും ആശങ്കയിലണ് ; മകള്‍ കാനഡയിലാണ് ; ആശാ ശരത്

കൊറോണക്കാലത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ മക്കളും മറ്റ് ബന്ധുക്കളും ലോകത്തിന്റെ പലയിടങ്ങളിലുള്ളവര്‍ക്കായി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഫേസ് ബുക്കില്‍ ആശാ ശരത് പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്രും. അവരൊക്കെ ഒരുപാട് മാനസിക സമ്മദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ വേദന മനസിലാകും. ഞാനും അങ്ങനെയൊരു അമ്മയാണ്. ഞാന്‍ യുഎഇയിലാണ് താമസിക്കുന്നതെങ്കിലും എന്റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്, അവരുടെ യൂണിവേഴ്‌സിറ്റി അടച്ചു. ഹോസ്റ്റല്‍ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാര്‍ക്കുമുള്ള ഭയമാണ്. ഞാനും ആ ഭയത്തില്‍ തന്നെയാണ്. പക്ഷേ, ഈ സമയത്ത് കുട്ടികള്‍ ധൃതിപ്പെട്ട് വന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ പെട്ടുപോകും .ഇപ്പോള്‍ എവിടെയാണോ അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം തയ്യാറാക്കാനുള്ളതൊക്കെ സ്വരുക്കൂട്ടൂ, സാമൂഹ്യ അകലം പാലിച്ച് ജീവിക്കൂ, ഇത് രക്ഷിതാക്കള്‍ അകലെയുള്ള കുട്ടികളെ പറഞ്ഞ് മനസ്സിലാക്കൂ, താനും അതാണ് ചെയ്യുന്നത്'' താരം വീഡിയോയില്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: asha sarat , worry, coronavirus
English summary
asha sarat about worries in corona situation
topbanner

More News from this section

Subscribe by Email