പ്രവാസികള്‍ക്ക് സഹായം ലഭിക്കണമെന്ന ആവശ്യം വ്യക്തമാക്കി നടി ആശാ ശരത്ത്. നൃത്ത പരിപാടിക്കായി നാട്ടിലെത്തിയപ്പോള്‍ ലോക്ഡൗണില്‍ പെട്ടിരിക്കുകയാണ് ആശ ശരത്ത്. ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണെന്നും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരും ദുബായിലുമാണെന്ന കാര്യമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം ചെയ്യാന്‍ എത്തിയതാണ് ആശ ശരത്ത്. 'ഈ അവസ്ഥയില്‍ താന്‍ തിരിച്ചു പോകാന്‍ ആലോചിക്കുന്നില്ല. അവിടെയുള്ളവരെ എങ്ങനെ തിരിച്ചെത്തിക്കാം എന്നതാണ് അലട്ടുന്നത്. ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍ ഇവരെയൊക്കെ ആദ്യം പരിഗണിക്കും, തൊഴില്‍ ഇല്ലാത്ത ഒരുപാട് പേര് ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകള്‍ ആദ്യം വരട്ടെ.'
'മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍ ആണ്. ഒരു വീട്ടില്‍ മുറിയില്‍ ഇരിക്കുകയാണ് അവള്. എന്നുവരാന്‍ പറ്റും വിമാനസര്‍വീസ് എന്ന് തുടങ്ങും എന്നൊന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്' എന്ന് ആശാ ശരത്ത് പറഞ്ഞു. ജീവിക്കാനുള്ള കുറച്ച് രൂപ മാറ്റി വച്ച് ബാക്കിയൊക്കെ നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് സഹായം കിട്ടിയേ തീരു എന്നും താരം പറഞ്ഞു.