Sunday December 15th, 2019 - 9:39:pm
topbanner

മലയാളത്തിലെ ഹാക്കര്‍മാര്‍ തമിഴ്‌റോക്കേഴ്‌സിനെ പിടിച്ചുകെട്ടുമോ; അരവിന്ദന്റെ അതിഥികളും ഇന്റര്‍നെറ്റില്‍

suji
മലയാളത്തിലെ ഹാക്കര്‍മാര്‍ തമിഴ്‌റോക്കേഴ്‌സിനെ പിടിച്ചുകെട്ടുമോ; അരവിന്ദന്റെ അതിഥികളും ഇന്റര്‍നെറ്റില്‍

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ തെറിവിളിച്ചും, പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തും പകരംവീട്ടുന്നവരാണ് മലയാളി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഹാക്കര്‍മാരും. എന്നാല്‍ ഇവര്‍ അത്യാവശ്യമായി ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റിനെ ഇവര്‍ എതിരിടുമോയെന്നാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മമ്മൂട്ടി ചിത്രം അങ്കിളിന് പിന്നാലെ ശ്രീനിവാസനും, വിനീത് ശ്രീനിവാസവും അഭിനയിച്ച അരവിന്ദന്റെ അതിഥികളും ഇപ്പോള്‍ ഈ വെബ്‌സൈറ്റ് വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടുന്നതിനിടെയാണ് വ്യാജന്‍ രംഗത്തിറങ്ങിയത്.

മൂകാംബിക ക്ഷേത്രവും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അരവിന്ദന്റെയും കഥയാണ് ചിത്രം പറയുന്നത്. തമിഴ് സിനിമയെ പ്രതിസന്ധിയിലാക്കിയ തമിഴ് റോക്കേഴ്‌സ് ഏതാനും മാസങ്ങളായി മലയാള സിനിമയുടെ വ്യാജ പതിപ്പും പുറത്തുവിടുന്നുണ്ട്. സൈറ്റിന്റെ ഉടമകള്‍ അകത്തായെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനം സജീവമായി തുടരുകയാണ്.

 

English summary
aravidnante adhidhikal pirated print in internet
topbanner

More News from this section

Subscribe by Email