Tuesday February 18th, 2020 - 3:30:pm
topbanner

മരിക്കുന്നതിന് തലേന്ന് സില്‍ക്ക് സ്മിത വിളിച്ചു, അവരുടെ അടുത്തേക്ക് പോയിരുന്നെങ്കില്‍ ; നടി അനുരാധ മനസു തുറക്കുന്നു

suji
മരിക്കുന്നതിന് തലേന്ന് സില്‍ക്ക് സ്മിത വിളിച്ചു, അവരുടെ അടുത്തേക്ക് പോയിരുന്നെങ്കില്‍ ; നടി അനുരാധ മനസു തുറക്കുന്നു

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെ കുറിച്ച് മനസു തുറന്ന് നടി അടുത്ത സുഹൃത്തും നടിയുമായ അനുരാധ. ഒറ്റപ്പെടലാകാം സില്‍ക്ക് സ്മിതയെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മരണ ദിവസം സില്‍ക്ക് നന്നെ ഫോണ്‍ ചെയ്തിരുന്നതായും അവര്‍ വെളിപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണത്തിന് നാല് ദിവസം മുമ്പ് അവള്‍ എന്റെ വീട്ടില്‍ വന്നു. കുറേനേരം അവിടെ ഇരുന്നു. സെപ്തംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി ഒമ്പതരയായപ്പോള്‍ സ്മിത എന്നെ വിളിച്ചു 'ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്' എന്ന് പറഞ്ഞിരുന്നു. 'കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു'. ഒ.കെയെന്ന് മറുപടിയും കിട്ടി. പക്ഷേ രാവിലെ കേള്‍ക്കുന്നത് അവളുടെ മരണവാര്‍ത്തയാണ്. അന്ന് പോയിരുന്നെങ്കില്‍... എന്താണ് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കില്‍... എന്നാണ് അനുരാധ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. നൃത്തത്തിലെ തന്റെ പോരായ്മകളെ ശരീരഭാഷയും എക്‌സ് പ്രഷനും കൊണ്ട് മറികടന്ന താരമാണ് സില്‍ക്ക് സ്മിതയെന്നും അനുരാധ പറയുന്നു.

 

Read more topics: anuradha , silk smitha death
English summary
anuradha about silk smitha death
topbanner

More News from this section

Subscribe by Email