Monday March 30th, 2020 - 6:38:am
topbanner

ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി

JB
ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി

ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിക്ക്. സിനിമയുടെ പേര് ഫെബ്രുവരി 19ന് പ്രഖ്യാപിക്കും.ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടന്‍ ജോജു ജോര്‍ജും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ലണ്ടനിലാണ്. ചിത്രത്തില്‍ പ്രശസ്ത ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം.ധനുഷിന്റെ നാല്‍പതാമത്തെ ചിത്രം കൂടിയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം.

 

English summary
anto joseph company take distribution on karthik subharaj new film
topbanner

More News from this section

Subscribe by Email