Wednesday September 23rd, 2020 - 7:02:pm

കലാഭവന്‍ മണിയുടെ മരണം: തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദന്‍ വീണ്ടും രംഗത്ത്

NewsDesk
 കലാഭവന്‍ മണിയുടെ മരണം:  തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദന്‍ വീണ്ടും രംഗത്ത്

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ അവസാന ഷോയിലും താന്‍ ഉണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദന്‍ വീണ്ടും രംഗത്ത്. മണി ചേട്ടന്റെ അവസാന ഷോയിലും താനുണ്ടായിരുന്നെന്നും തനിക്ക് ഇക്കാര്യങ്ങളൊന്നും ഒരിക്കലും മറച്ചുവച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നും അഞ്ജു പറഞ്ഞു. പ്രമുഖ സിനിമാ വാരികയാണ് ഇപ്പോള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും അഞ്ജു ഉള്‍പ്പെട്ടിരുന്നു. മണി മരിക്കുമ്പോള്‍ പാഡിയില്‍ അഞ്ജുവും ഉണ്ടായിരുന്നെന്നാണ് അന്ന് പ്രചരിച്ചിരുന്നത്. എന്നാല്‍ സംഭവത്തില്‍ തനിക്കൊരു പങ്കും ഇല്ലെന്ന് അഞ്ജു മുമ്പും വ്യക്തമാക്കിയിരുന്നു. മണിച്ചേട്ടനെ കാണാന്‍ പലരും പോയിട്ടുണ്ടാകും. പക്ഷേ അന്നു താന്‍ അവിടെ ഉണ്ടായിരുന്നില്ല. മണിച്ചേട്ടനുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. കുറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ ഗോസിപ്പ് ഇറങ്ങുന്ന നാടാണ് കേരളമെന്നും അഞ്ജു പറഞ്ഞിരുന്നു.

അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയ രംഗത്ത് എത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതെന്നും അഞ്ജു പറഞ്ഞു. അതേസമയം, മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയുടെ ഫലം പുറത്തുവന്നു. മണിയുടെ സഹായികളായ ജോബി, അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, പീറ്റര്‍ എന്നിവരെയാണ് അന്വേഷണസംഘം നുണപരിശോധനയ്ക്കു വിധേയമാക്കിയത്. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നല്‍കിയ മൊഴിതന്നെയാണ് അവര്‍ നുണപരിശോധനയിലും ആവര്‍ത്തിച്ചത്.                                  നുണപരിശോധന കഴിഞ്ഞു; കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ്

മലപ്പുറത്ത് വെട്ടേറ്റ് മരിച്ചത് ഒരു വര്‍ഷം മുന്‍പ് ഇസ്ലാംമതം സ്വീകരിച്ചയാള്‍

Read more topics: anju aravind, kalabhavan mani,
English summary
anju aravind about kalabhavan mani
topbanner

More News from this section

Subscribe by Email