Tuesday September 29th, 2020 - 12:03:am

ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നു, താന്‍ ആത്മഹത്യയുടെ വക്കിൽ; വെളിപ്പെടുത്തലുമായി അഞ്ജലി അമീര്‍

Anusha unni
ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നു, താന്‍ ആത്മഹത്യയുടെ വക്കിൽ; വെളിപ്പെടുത്തലുമായി അഞ്ജലി അമീര്‍

കൊച്ചി : ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്നും അഞ്ജലി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു.

തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു.

Read more topics: anjali ameer, kochi
English summary
anjali ameer talking against her living together partner
topbanner

More News from this section

Subscribe by Email