Tuesday February 18th, 2020 - 10:12:am
topbanner

'ചില വിശേഷാവസരങ്ങള്‍ വരുന്നു' ; വിവാഹ സൂചന നൽകി അഞ്ജലി അമീര്‍

Anusha unni
'ചില വിശേഷാവസരങ്ങള്‍ വരുന്നു' ; വിവാഹ സൂചന നൽകി അഞ്ജലി അമീര്‍

പേരന്പ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായിക എന്ന പേരും ഈ മലയാളി നടിക്ക് സ്വന്തം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാലിപ്പോള്‍ അഞ്ജലി വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന സൂചനകളാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുള്ള സൂചനകള്‍. സര്‍വാഭരണവിഭൂഷിയായി കണ്ണാടിക്ക് മുന്നില്‍ നിന്നും സെല്‍ഫി എടുക്കുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിക്കുന്നത്. 'കുറച്ച്‌ വിശേഷാവസരങ്ങള്‍ വരുന്നു' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇതോടെ ആശംസകളറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

കല്യാണം വന്നെത്തി അല്ലെ, വിവാഹം എപ്പോഴാണ്?, ഇത്ര പെട്ടെന്ന് തന്നെ വേണമായിരുന്നോ എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേരത്തെ അഞ്ജലി തന്റെ ലിവിങ് ടുഗെദറിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.

Read more topics: film news, anjali ameer, wedding
English summary
anjali ameer facebook post
topbanner

More News from this section

Subscribe by Email