Sunday October 20th, 2019 - 1:36:am
topbanner

'അമ്മ'ജനറല്‍ബോഡിയോഗം തുടങ്ങി... ഡബ്ല്യുസിസി അംഗങ്ങൾ പങ്കെടുക്കുന്നു

RA
 'അമ്മ'ജനറല്‍ബോഡിയോഗം  തുടങ്ങി...  ഡബ്ല്യുസിസി അംഗങ്ങൾ പങ്കെടുക്കുന്നു

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ പാർവതി തിരുവോത്തും രേവതിയും ജനറല്‍ബോഡി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

 'അമ്മ'യുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട. സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതാണ് പ്രധാന ഭേദഗതി.

സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങൾ കൂടിയായ പാർവതി, രേവതി. പത്മപ്രിയ എന്നിവർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുമെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: amma, generalbody, meetin
English summary
amma generalbody meetin
topbanner

More News from this section

Subscribe by Email