Monday May 25th, 2020 - 7:47:pm

അമ്മയുടെ ഭരണഘടനാ ഭേദഗതി മാറ്റിവച്ചു; രാജി വച്ചവര്‍ക്ക് തിരിച്ചുവരാന്‍ അപേക്ഷ നല്‍കാം: മോഹന്‍ലാല്‍

RA
അമ്മയുടെ ഭരണഘടനാ ഭേദഗതി മാറ്റിവച്ചു; രാജി വച്ചവര്‍ക്ക് തിരിച്ചുവരാന്‍ അപേക്ഷ നല്‍കാം:  മോഹന്‍ലാല്‍

കൊച്ചി∙ താരസംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചു. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ലെന്നും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായും മോഹന്‍ ലാല്‍ അറിയിച്ചു..കൊച്ചിയില്‍ ഇന്നുചേര്‍ന്ന ജനല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ട്.

പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

താരസംഘടനയായ 'അമ്മ' യുടെ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യു.സി.സി നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചിരുന്നു.. അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ചും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
amma general body meeting mohanlal statement
topbanner

More News from this section

Subscribe by Email