Saturday May 30th, 2020 - 5:05:pm

മുംബൈയില്‍ ദിവസവും ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് അമിതാഭ് ബച്ചന്‍

suji
മുംബൈയില്‍ ദിവസവും ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് അമിതാഭ് ബച്ചന്‍

കോവിഡ് ആശങ്ക സൃഷ്ടിക്കേ 2000 ഭക്ഷണപ്പൊതികളാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയില്‍ വിതരണം ചെയ്യുന്നത്. രാവിലെയും രാത്രിയും കഴിക്കാനുള്ള ഭക്ഷണമാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതെന്ന് ബ്ലോഗില്‍ ബച്ചന്‍ കുറിച്ചിട്ടുണ്ട്. ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം ചെയ്യുന്നത് എന്നാണ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കാനുള്ള വാഹന സൗകര്യമാണ് വെല്ലുവിളിയാകുന്നതെന്ന് ബച്ചന്‍ കുറിച്ചിട്ടുണ്ട്. ചേരികളിലുള്ളവര്‍ക്കായി പ്രത്യേകം ഭക്ഷണം പായ്ക്ക് ചെയ്തവര്‍ പട്ടിണിയാണെന്നും ഭക്ഷണപ്പൊതി വാങ്ങാന്‍ വരുന്നവര്‍ തിരക്കു കൂട്ടുന്നതോടെ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കുന്നില്ലെന്നും ബച്ചന്‍ കുറിക്കുന്നു.

സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍ക്ക് നന്ദി അറിയിക്കുന്നതായും ബച്ചന്‍ കുറിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈ ചെയ്യുന്നവര്‍ക്ക് ബച്ചന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

 

Read more topics: amitab bachen , food packets, help
English summary
amitab bachen help people distribute 2000 food packets
topbanner

More News from this section

Subscribe by Email