Wednesday February 26th, 2020 - 3:32:pm
topbanner

'ബിലാലിനായി തങ്ങള്‍ ഒന്നിച്ചെത്തുന്നു'; ബിലാല്‍ ഉടനെന്ന സൂചന നല്‍കി ഗോപി സുന്ദര്‍

NewsDesk
'ബിലാലിനായി തങ്ങള്‍ ഒന്നിച്ചെത്തുന്നു'; ബിലാല്‍ ഉടനെന്ന സൂചന നല്‍കി ഗോപി സുന്ദര്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ 'ബിഗ് ബി'. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. 'ബിഗ് ബി'യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകരെല്ലാം. 'ബിലാല്‍' എന്നാണ് രണ്ടാം ഭാഗത്തിനു പേര് നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ഇതാ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. സംവിധായകന്‍ അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ബിലാലിനായി തങ്ങള്‍ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നും ഗോപി സുന്ദര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതോടെ 'ബിലാല്‍' ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.

ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് മമ്മൂട്ടിയും നേരത്തെ പറഞ്ഞിരുന്നു. ഒരു ഫെയ്സ്ബുക്ക് ലൈവിനിടെയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. അപ്പോഴാണ് ബിലാലിനെ കുറിച്ചുള്ള ചോദ്യവുമായി ഒരു ആരാധകന്‍ രംഗത്തെത്തിയത്. 'ബിലാല്‍ എന്നാണ് റിലീസ്' എന്ന് ആരാധകന്‍ ചോദിച്ചു. 'ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു' എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.

Read more topics: amal neerad, gopi sunder, bilal film,
English summary
amal neerad and gopi sunder for bilal film
topbanner

More News from this section

Subscribe by Email