Monday August 10th, 2020 - 2:55:pm

അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

suji
അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. താരത്തിന്റെ 37ാം ജന്‍മദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. സുകുമാര്‍ ഗാരു ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സേശാചലം വനത്തിലും തിരുമലയിലുമായി ചിത്രീകരിക്കുന്ന സിനിമ ചുവന്ന മണല്‍ കള്ളക്കടത്ത് അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിനായി കടുത്ത ശാരീരിക മാറ്റത്തിന് അല്ലു വിധേയനായിട്ടുണ്ട്. പുഷ്പയിലെ ചിറ്റൂര്‍ പെണ്‍കുട്ടിയായാണ് രശ്മിക എത്തുക.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. മിറോസ്ലോ കുബ ബ്രോസക് ആകും ക്യാമറ കൈകാര്യം ചെയ്യുക. ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

 

English summary
allu arjun movie pushpa first look poster release
topbanner

More News from this section

Subscribe by Email