Sunday August 25th, 2019 - 11:51:pm
topbanner
topbanner

പുതിയ വീട് ആരാധകര്‍ക്ക് പരിചയപ്പെടുത്തി ആലിയ ഭട്ട്; വിഡിയോ വൈറല്‍

JB
പുതിയ വീട് ആരാധകര്‍ക്ക് പരിചയപ്പെടുത്തി  ആലിയ ഭട്ട്; വിഡിയോ വൈറല്‍

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ യൂട്യൂബ് ചാനലാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ഹിറ്റാകുന്നത്. സ്വന്തമായി നിര്‍മ്മിച്ച വീട്ടിലേക്ക് മാറിയതിന്റെ വിശേഷങ്ങളാണ് ഏറ്റവും ഒടുവിലായി താരം ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടും പണം കൊണ്ടും സ്വന്തമാക്കിയ ആദ്യത്തെ വീട് എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ വിഡിയോ തുടങ്ങുന്നത്.

വീട്ടിലേക്ക് മാറുന്നതിനിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താരം വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആലിയയുടെ സഹോദരി ഷഹീനും അമ്മ സോനി റസ്ദാനും വിഡിയോയില്‍ വന്നുപോകുന്നുണ്ട്. ഗ്ലാസ് ലാമ്പുകള്‍ കൊണ്ടലങ്കരിച്ച ലിവിങ് റൂമിലിരുന്നാണ് ആലിയ വിശേഷങ്ങള്‍ പങ്കുവച്ചത്. തടകൊണ്ടുള്ള ഒരു ബുക്ക്ഷെല്‍ഫും ഇവിടെ കാണാം. ആലിയയും സഹോദരിയും ചേര്‍ന്ന് ഇവിടം ഒരുക്കുന്നതിന്റെ വിഡിയോ സഹിതമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

 

Read more topics: aliya bhatt, new vlog,
English summary
aliya bhatt new vlog
topbanner

More News from this section

Subscribe by Email