Friday May 29th, 2020 - 6:09:am

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്യുമെന്ന് അക്ഷയ് കുമാര്‍

JB
 പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്യുമെന്ന് അക്ഷയ് കുമാര്‍

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നല്‍കുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പിഎം-കെയര്‍) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാന്‍ വേണ്ടിയാണ് ഈ ഫണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''നമ്മുടെ ജനങ്ങളുടെ ജീവിതമാണ് പ്രധാനം. അതിനായി നമ്മള്‍ കഴിയാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. എന്റെ സമ്പാദ്യത്തില്‍ നിന്ന് 25 കോടി രൂപ നരേന്ദ്രമോദിജിയുടെ ജങഇഅഞഋട ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ''അക്ഷയ് കുമാര്‍ തന്റെ ട്വീറ്റില്‍ കുറിച്ചതിങ്ങനെ.

''ഈ മനുഷ്യന്‍ എനിക്ക് അഭിമാനമാകുന്നു. ഇത്രയും വലിയ തുക ഇപ്പോള്‍ ലിക്വിഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ആരംഭിക്കുമ്പോള്‍ എനിക്ക് ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഈ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചെയ്യേണ്ടതില്‍ നിന്ന് എനിക്കെങ്ങനെ പിന്മാറാനാകും? ' ട്വിങ്കിള്‍ കുറിക്കുന്നു.

പ്രതിസന്ധിയിലായ ആളുകളെ സഹായിക്കുന്നതിനായി നിരവധി സെലിബ്രിറ്റികള്‍ പണം സംഭാവന ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി മുന്നോട്ട് വന്ന സെലിബ്രിറ്റികളില്‍ ആദ്യ ആള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണ്. പ്രഭാസ്, മഹേഷ് ബാബു, പവന്‍ കല്യാണ്‍, രാം ചരണ്‍ തുടങ്ങി നിരവധി താരങ്ങളും സംഭാവനകളുമായി മുന്നോട്ടു വന്നിരുന്നു.

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും രംഗത്തെത്തിയിരുന്നു. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കും മറ്റു കെയര്‍ടേക്കേഴ്‌സിനുമായി എന്‍95, എഫ്എഫ്പി3 മാസ്‌ക്കുകള്‍ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപില്‍ ശര്‍മ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കൊറോണ വൈറസ് ബാധയെ തടയാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിലൂടെ കടന്നുപോവുകയാണ് രാജ്യം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 900ല്‍ കൂടുതലാണ്. മരണസംഖ്യ 19 ആയി ഉയര്‍ന്നിട്ടുണ്ട്.

 

English summary
akshay kumar donate 25 crore prime cayers
topbanner

More News from this section

Subscribe by Email