Wednesday November 13th, 2019 - 4:12:pm
topbanner

പേടിപ്പിക്കാനൊരുങ്ങി വിനയന്‍; ആകാശഗംഗ 2 ട്രെയിലര്‍ പുറത്ത്

JB
 പേടിപ്പിക്കാനൊരുങ്ങി വിനയന്‍; ആകാശഗംഗ 2 ട്രെയിലര്‍ പുറത്ത്

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രം ആകാശഗംഗ 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം വരവും പേടിപ്പെടുത്തുന്നതാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ആദ്യ ഭാഗത്തെ ഓര്‍മപ്പെടുത്തുന്ന നിരവധി രംഗങ്ങളും ട്രെയിലറിലുണ്ട്. പുതുമഴയായി വന്നു എന്ന ഗാനവും ട്രെയിലറില്‍ ഉപയോഗിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്.

പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന 'ആകാശഗംഗ'യിലെ പാട്ട് ബേണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്.

 

Read more topics: akashaganga, 2 trailer,
English summary
akashaganga 2 trailer
topbanner

More News from this section

Subscribe by Email