Monday November 18th, 2019 - 11:59:am
topbanner

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് 'തല'യുടെ വിശ്വാസം

JB
200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച്  'തല'യുടെ വിശ്വാസം

200 കോടി ക്ലബ്ബില്‍ ഇടം നേടി തല അജിത്-നയന്‍താര ജോഡികളുടെ ചിത്രം വിശ്വാസം. തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിനാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇനത്തില്‍ മാത്രമായി ഇത്രയും തുക നേടാനായത്. തൂക്കുദുരൈ എന്ന മധുരയിലെ നാട്ടു പ്രമാണിയുടെ വേഷത്തിലായിരുന്നു അജിത്. നിരഞ്ജന എന്ന കഥാപാത്രമായി നായികാ വേഷത്തില്‍ നയന്‍താരയെത്തി. ഇവരുടെ മകളായി അഭിനയിച്ച അനിഖയും കൂടി ചേര്‍ന്നാല്‍ ചിത്രത്തിന് മലയാളി തിളക്കം ഏറെ. കേരളത്തില്‍ വേരുകളുള്ള കുടുംബത്തിലെ അംഗമായ അജിത്തിന്റെ ഭാര്യ മുന്‍ അഭിനേത്രിയായ ശാലിനിയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യ ദിനം തന്നെ വിശ്വാസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിലീസ് ദിവസം തല മലര്‍ത്തിയടിച്ചത് സാക്ഷാല്‍ തലൈവരെയാണ്. ആദ്യ ദിവസം രജനികാന്ത് ചിത്രം പേട്ടയെക്കാള്‍ കൂടുതല്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിയിരുന്നു വിശ്വാസം. 27 വര്‍ഷത്തെ രജനിയുടെ എതിരില്ലാത്ത റെക്കോര്‍ഡ് ഭേദിച്ചായിരുന്നു ഈ വരവ്.ഇതിനും മുന്‍പ് തലൈവരുടെ ചിത്രത്തെ മലര്‍ത്തിയടിക്കാന്‍ സാധിച്ചത് ഉലക നായകന്‍ കമല്‍ ഹാസനാണ്. 1992 ഒക്ടോബര്‍ 25ന് തേവര്‍ മകന്‍ രജനി ചിത്രം പാണ്ടിയനെക്കാളും മികച്ച നിലയിലായിരുന്നു ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം. ആ ചരിത്രം വീണ്ടും രേഖപ്പെടുത്തിയ ദിവസമായിരുന്നു 2019 ജനുവരി 10 എന്ന വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയ നാള്‍. എന്നാല്‍ തല അജിത്തിനെ സംബന്ധിച്ചും ഇത് വിജയപരമ്പരയാണ്. 2014 ചിത്രം വീരം വിജയ് പടം ജില്ലയേക്കാള്‍ മികച്ച നിലയിലായിരുന്നു ആദ്യ ദിനം തിയേറ്ററുകളിലെ പ്രകടനം. 2015 ലും അതാവര്‍ത്തിച്ചു. കമല്‍ ചിത്രം തൂങ്കാവനം അജിത്തിന്റെ വേതാളത്തോളം വന്നില്ല.

 

 

Read more topics: ajith, visvasam, in 200 club,
English summary
ajith visvasam in 200 club
topbanner

More News from this section

Subscribe by Email