Monday June 1st, 2020 - 11:53:am

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ സംഭാവന ചെയ്ത് നടന്‍ അജിത്ത്

suji
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ സംഭാവന ചെയ്ത് നടന്‍ അജിത്ത്

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ സംഭാവന ചെയ്ത് നടന്‍ അജിത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25 ലക്ഷം രൂപയും നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിവസ വേതനക്കാരായവരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ ശെല്‍വമണി രംഗത്തെത്തിയിരുന്നു. നേരത്തെ സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങള്‍ സാമ്പത്തികസഹായവുമായി എത്തിയിരുന്നു.

മുന്‍നിര നായികമാര്‍ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവില്‍ ഐശ്വര്യ രാജേഷ്, നയന്‍താര എന്നിവരാണ് ഫെഫ്‌സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാര്‍.

 

Read more topics: ajith , donate, 1.25 crores
English summary
ajith donate 1.25 crores
topbanner

More News from this section

Subscribe by Email