Friday August 23rd, 2019 - 1:41:am
topbanner
topbanner

ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്; സംവിധാനം കാര്‍ത്തിക് സുബ്ബരാജ്

JB
ധനുഷിന്റെ നായികയായി  ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്; സംവിധാനം കാര്‍ത്തിക് സുബ്ബരാജ്

ഐശ്വര്യ ലക്ഷ്മി ഇനി തമിഴിലേക്ക്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ നായികയായിട്ടാണ് തമിഴിലേക്ക് രംഗപ്രവേശം. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്ത് ചിത്രം പേട്ടയ്ക്കുശേഷം കാര്‍ത്തിക് ചെയ്യുന്ന ചിത്രമാണിത്.

വൈ നോട്ട് സ്റ്റുഡിയോസാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിശാലിനെ നായകനാക്കി സുന്ദര്‍ സി. ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ഐശ്വര്യയാണ് നായിക. തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക.

 

 

English summary
aiswerya lakshmi hero in dhanush film
topbanner

More News from this section

Subscribe by Email