Wednesday April 8th, 2020 - 9:55:pm
topbanner

രാത്രിയില്‍ കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു; ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ

JB
രാത്രിയില്‍ കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു; ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് നടി അഹാന കൃഷ്ണ. അമ്മയുമായി ഷോപ്പിംഗിന് പോയി മടങ്ങി വരുന്ന സമയത്ത് ഊബര്‍ ഡ്രൈവറില്‍ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വെളിപ്പെടുത്തിയത്.കൊച്ചിയില്‍ വച്ചായിരുന്നു സംഭവം. ഷോപ്പിംഗ് മാളില്‍ നിന്ന് മടങ്ങുന്നതിനായാണ് ടാക്‌സി ബുക്ക് ചെയ്തത്. പറഞ്ഞ സമയത്ത് തന്നെ എത്തുകയും ചെയ്തു. കാറില്‍ കയറിയത് മുതല്‍ അയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയെന്നാണ് അഹാന പറയുന്നത്. പേയ്‌മെന്റിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാശാണോ കാര്‍ഡ് പെയ്‌മെന്റ് ആണോ എന്നായിരുന്നു ആദ്യ ചോദ്യം. കാര്‍ഡ് എന്ന് പറഞ്ഞപ്പോള്‍ പെട്രോള്‍ അടിക്കണമെന്നും അതുകൊണ്ട് പണമായി തന്നെ വേണമെന്നും പറഞ്ഞു. ആജ്ഞാപിക്കുന്നത് പോലെയായിരുന്നു ഭാഷ. പണം തരാന്‍ നോക്കാം എന്നു പറഞ്ഞെങ്കിലും നിങ്ങളുടെ കാര്‍ഡ് ഒന്നും വേണ്ടെന്ന് പറഞ്ഞ് അയാള്‍ വീണ്ടും തട്ടിക്കയറുകയായിരുന്നുവെന്നും താരം പറയുന്നു.

ഊബര്‍ കാര്‍ഡ്, ക്യാഷ് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന കാര്യം പറഞ്ഞപ്പോള്‍ ഇത് ഊബറിന്റെയല്ല, എന്റെ വണ്ടിയാണെന്ന് പറഞ്ഞ അയാള്‍ കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ അമ്മ കാറിന്റെ ഫോട്ടോയെടുക്കാന്‍ പറഞ്ഞു. ഇതുകേട്ട ഡ്രൈവര്‍ കയറ് താന്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. വേറെ കാര്‍ ബുക്ക് ചെയ്ത് കാത്തു നില്‍ക്കുമ്പോഴും ഇയാള്‍ പിറകിലെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു എന്നും അഹാന പറയുന്നു.

രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിക്കുന്ന താരം ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു. ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റത്തിനെതിരെ അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. വിന്‍സെന്റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച അഹാന,ഇയാളുടെ വണ്ടി ഒരിക്കലും ബുക്ക് ചെയ്യരുതെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

English summary
ahana krishnan reveal bad experience in uber driver
topbanner

More News from this section

Subscribe by Email