Tuesday June 2nd, 2020 - 2:42:pm

കലാഭവൻ മണിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

princy
കലാഭവൻ മണിയുടെ ജീവിതം വീണ്ടും  സിനിമയാകുന്നു

ബിനിപ്രേംരാജ്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജീവിതം പാതി വഴിയിൽ നിർത്തി മണി നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 4 വർഷം തികയുന്നു. മണിയുടെ വിയോഗം തീരാവേദനയായി മാറിയ കേരള കരയ്ക്കു ഉത്തരവുമായി അവൻ വരുന്നു.. "ചാലക്കുടി പുഴയോരത്ത് ".. മണിയുടെ സുഹൃത്തും ആരാധകനുമായ നവാഗത സംവിധായകൻ റിഷികേശ്‌ ഒട്ടുവഴിക്കൽ മണിയുടെ പച്ചയായ ജീവിതത്തെ ഈ സിനിമയിലൂടെ വരച്ചു കാട്ടുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതിക്ക് പുതിയ മാനവുമായി എത്തുന്ന ഈ സിനിമ കേരളക്കരയ്ക്കു ഒരു മാറ്റൊലിയായി മാറിയേക്കാം.124 ഗായകർ ഒരുമിക്കുന്നു എന്ന പ്രേത്യേകത കൂടിയുണ്ട്.. നാടൻ പാട്ടുകളുടെ ഉസ്താദ് ആയി മാറിയ കുന്നിശ്ശേരി രാമൻ മണി എന്ന കലാഭവൻ മണിയുടെ ജീവിത യാഥാർഥ്യങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഏകാന്തതയും അവസാന നാളുകളും ഈ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നു.

again making movie about Kalabhavan Mani s life

ജനഹൃദയങ്ങളിൽ നൊമ്പരം പടർത്തി മറഞ്ഞു പോയ ഈ മഹാനടന്റെ ജീവിത കഥയെ ആധാരമാക്കി പെരുവക്കറൻ ഫിലിംസ് ന്റെ ബാനറിൽ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റിക്കോർഡ് ന്റെ നിറവിൽ സംവിധായകൻ ഋഷികേശും കൂട്ടരും അണിയിച്ചൊരുക്കുന്ന ഈ ചിത്രം ചാലക്കുടിയും പാലക്കാട് പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും.

മണിയുടെ വരികൾക്ക് പുറമെ അറുമുഖൻ വെങ്കിടങ്, സുരേന്ദ്രൻ കന്നിക്കാടൻ എന്നിവരുടെ വരികൾക്ക് സജിത് ശങ്കർ ഈണം നൽകിയിരിക്കുന്നു. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖ താരങ്ങളും വേഷമിടുന്നു.കഥ, തിരക്കഥ, സംഭാഷണം :റിഷികേശ്‌ ഒട്ടുവഴിക്കൽ, സഹ സംവിധാനം : മിഥുൻ, കലാ സംവിധാനം : രാജൻ ചെറുവത്തൂർഛായാഗ്രഹണം : അഭിമന്യു വിതുര, നിർമ്മാണം : അലിയാസ് ജോസ്, ഐറിൻ അലിയാസ്

Read more topics: movie, malayalam, Kalabhavan Mani,
English summary
again making movie about Kalabhavan Mani's life
topbanner

More News from this section

Subscribe by Email