Friday October 22nd, 2021 - 8:16:am

വര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം ഫാസില്‍ തുറന്നു പറഞ്ഞു

NewsDesk
വര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം ഫാസില്‍ തുറന്നു പറഞ്ഞു

 മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആശക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. നാഗവല്ലിയുടെ ശബ്ദവും ഭാഗ്യലക്ഷ്മിയുടേതാണെന്നായിരുന്നു വര്‍ഷങ്ങളായി കേട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ശബ്ദത്തിന്റെ യഥാര്‍ത്ഥ അവകാശി ഭാഗ്യലക്ഷ്മിയല്ലെന്ന് സംവിധായകന്‍ ഫാസില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു മാസികയിലാണ് സംവിധായകനായ ഫാസില്‍ ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്.

പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം, തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിയിരുന്നു. അതുകൊണ്ട് തമിഴിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയ്ക്കായി ശബ്ദം നല്‍കിയത്.

എന്നാല്‍ ഇക്കാര്യം ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയെന്നും ഫാസില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഭാഗ്യലക്ഷ്മി കരുതിയിരുന്നത് തമിഴ് ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംവിധായകന്റെ വെളിപ്പെടുത്തലില്‍ സന്തോഷം ഉണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ പറഞ്ഞു.

 

English summary
after 23 year director fazil revel the truth
topbanner

More News from this section

Subscribe by Email