Sunday October 20th, 2019 - 1:41:am
topbanner

മരണ വാര്‍ത്ത അറിഞ്ഞ് ആര് വന്നില്ലെങ്കിലും ഒരാള്‍ മാത്രം വരും, മമ്മൂക്ക ; സത്താറിന്റെ വിയോഗത്തെ കുറിച്ച് ആദിത്യന്‍

suji
മരണ വാര്‍ത്ത അറിഞ്ഞ് ആര് വന്നില്ലെങ്കിലും ഒരാള്‍ മാത്രം വരും, മമ്മൂക്ക ; സത്താറിന്റെ വിയോഗത്തെ കുറിച്ച് ആദിത്യന്‍

അസുഖബാധിതനായ സമയത്ത് പോലും നടന്‍ സത്താറിനെ തിരിഞ്ഞ് നോക്കാത്തവര്‍ അദ്ദേഹത്തിന്റെ മരണശേഷം അനുശോചിച്ച് പോസ്റ്റിടുന്നതില്‍ വിമര്‍ശിച്ച് നടന്‍ ആദിത്യന്‍. ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണെന്ന് ആദിത്യന്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണത്തിനു മുന്നേ അദ്ദേഹത്തെ ഓര്‍ക്കാത്തവര്‍ ഇന്ന് കരയുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണുമെന്ന് ആദിത്യന്‍ കുറിക്കുന്നു. എന്നാല്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം വരുമെന്ന് ഉറപ്പാണെന്നും ആദിത്യന്‍ കുറിച്ചു. സത്താറിനു അനുശോചനം അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നു. ആദിത്യന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം. ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും. എന്തു ഉണ്ടായാലും ഒരാള്‍ മാത്രം വരും, മമ്മൂക്ക! ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ. ചിലര്‍ക്ക് സാധിക്കും. ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.

 

Read more topics: adithyan, sathar death
English summary
adithyan about sathar death
topbanner

More News from this section

Subscribe by Email