Wednesday November 13th, 2019 - 3:42:pm
topbanner

ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ട് വിവാദത്തിന് മറുപടിയുമായി ശ്രുതി മേനോന്‍

rajani
 ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ട് വിവാദത്തിന് മറുപടിയുമായി ശ്രുതി മേനോന്‍

വാര്‍ത്തകളില്‍ കുറച്ചുനാളിന് മുമ്പ് നിറഞ്ഞു നിന്ന ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ട് വിവാദത്തിന് മറുപടിയുമായി നടി ശ്രുതി മേനോന്‍. വിവാദങ്ങളെ ഞാന്‍ വളരെ പോസിറ്റീവ് ആയാണ് കാണുന്നത്. അവര്‍ക്കും അഭിപ്രായങ്ങളുണ്ട് അത് പറയാന്‍ സ്വാതന്ത്ര്യവുമുണ്ട്. കൂടുതല്‍ പേരും നല്ലത് തന്നെയാണ് പറഞ്ഞത്. നെഗറ്റീവ് ആയുള്ള കാര്യങ്ങള്‍ കേട്ട് ജീവിക്കാണോ എന്നത് എന്റെ സ്വാതന്ത്ര്യവും. അതോര്‍ത്ത് നമ്മുടെ സമാധാനം കളയേണ്ട കാര്യമില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്റെ ക്രിയേറ്റീവ് ഫ്രീഡം ലിമിറ്റ് ചെയ്യാന്‍ എനിക്ക് മാത്രമേ കഴിയു. എന്റെ ക്രിയേറ്റീവ് ഫ്രീഡം തീരുമാനിക്കുന്നത് ഞാനാണ്. ആ ഫ്രീഡം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ വര്‍ക്ക് അത്ര നന്നാവുമായിരുന്നില്ല. നമുക്ക് എന്തെങ്കിലും ചെയ്യണമെന്നു സെല്‍ഫ് ഡ്രൈവ് ഉണ്ടെങ്കില്‍ ആരെന്തു പറഞ്ഞാലും അത് നടക്കും. സ്വന്തം ലൈഫില്‍ ഹാപ്പിനെസ്സ് ഇല്ലാത്തവരാണ് മറ്റുള്ളവരുടെ ലൈഫില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത്.

അല്ലെങ്കില്‍ ഒന്നും ചെയ്യാനില്ലാതെ ഒരുപാട് ഫ്രീ ടൈം ഉള്ളവര്‍. അവര്‍ക്ക് ഇത് ചെയ്യാന്‍ അറിയില്ലല്ലോ. ഈ ചെയ്യുന്നതും അറിഞ്ഞുകൊണ്ടല്ല. അവരുടെ സബ് കോണ്‍ഷ്യസ് മൈന്‍ഡിലെ ആ നിരാശയാണ് ഇത്തരം നെഗറ്റീവ് കാര്യങ്ങളായി പുറത്തുവരുന്നത്. പക്ഷെ കാണുന്ന സെന്‍സിബിള്‍ ആയ ഒരാള്‍ക്ക് നല്ലതെന്ത് ചീത്തയെന്ത് എന്ന് മനസിലാകും.

ആ സംഭവത്തില്‍ എന്റെ അമ്മയും അച്ഛനും അസ്വസ്ഥരായിരുന്നു. കാരണം അവര്‍ക്ക് അറിയില്ലായിരുന്നു. പറയേണ്ടതായി എനിക്കും തോന്നിയില്ല. ക്രിയേറ്റീവ് ആയ ഒരു വര്‍ക്ക് എന്നതിനപ്പുറം ഞാനും ചിന്തിച്ചില്ല. എങ്കിലും ഞാന്‍ തെറ്റ് ചെയ്യില്ല എന്ന വിശ്വാസമുള്ളത് കൊണ്ട് പ്രശ്‌നമില്ല. ഞാന്‍ ചെയ്യുന്ന വര്‍ക്ക് എനിക്ക് ഹാപ്പിനെസ്സ് തരുന്നെങ്കില്‍ അത് ചെയ്യും എന്ന് തന്നെയാണ് എന്റെ തീരുമാനം.മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പറയുന്നത്.

 

 വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന

ഷക്കീലയുടെ ആത്മകഥ വെള്ളിത്തിരയിലെത്തുന്നു

യുവതിയെ കടന്നുപിടിച്ചത് പ്ലീഡര്‍ മാഞ്ഞൂരാന്‍ തന്നെ; 35 സാക്ഷി മൊഴികള്‍

 

English summary
actress srythi menon answer topless photoshoot
topbanner

More News from this section

Subscribe by Email