Wednesday January 22nd, 2020 - 4:22:am
topbanner

സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണെന്ന് നടി ശാരദ

Anusha unni
സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണെന്ന് നടി ശാരദ

കൊച്ചി : സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യം യോഗ്യതയായി വേണ്ടത് ക്ഷമയാണെന്ന് നടി ശാരദ. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്ക് ലഭിച്ചതെന്നും നടി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്. എന്നാല്‍, അത്രയും ആത്മസമര്‍പ്പണം പുതു തലമുറയ്ക്കില്ല. കലയോട് തന്റെ മാതാവിനുള്ള അടങ്ങാത്ത സ്‌നേഹമാണ് തന്നെ ഒരു നടിയാക്കിയത്.

മലയാള സിനിമയില്‍ നിന്നാണ് താന്‍ അഭിനയം പഠിച്ചതെന്നും ശാരദ പറഞ്ഞു. സിനിമയെക്കുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവർ പറഞ്ഞു.

Read more topics: kochi, saradha
English summary
actress saradha says actors need patience
topbanner

More News from this section

Subscribe by Email