Tuesday November 12th, 2019 - 6:24:pm
topbanner

നടി ജലജ തിരിച്ചുവരവിനൊരുങ്ങുന്നു

suji
നടി ജലജ തിരിച്ചുവരവിനൊരുങ്ങുന്നു

1980 കാലഘട്ടത്തില്‍ മലയാളത്തിന്റെ നായികാ സങ്കല്‍പ്പത്തിന്റെ പ്രതിരൂപമായിരുന്ന ജലജ തിരിച്ചു വരവിന് ഒരുങ്ങുന്നു. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെ ജലജ വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടേക്ക് ഓഫ് ടീം വിണ്ടുമൊന്നിക്കുന്ന ചിത്രം മഹേഷ് നാരായണന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 25 കോടി മുതല്‍മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ പ്രവര്‍ത്തിച്ചവരാണ് മാലിക്കിനും പിന്നിലും അണിനിരക്കുന്നത്.

ഫഹദിനൊപ്പം ചിത്രത്തില്‍ ബിജു മേനോന്‍ , വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും പ്രധാനതാരങ്ങളാകുന്നു. ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കിന്റെ ഛായാഗ്രഹണം സാനു ജോണ്‍ ആണ്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

 

Read more topics: actress jalaja ,film
English summary
actress jalaja come back
topbanner

More News from this section

Subscribe by Email