Saturday January 18th, 2020 - 2:59:pm
topbanner

നടി കങ്കണ റണാവത്തിന് പരിക്ക്

Jikku Joseph
നടി കങ്കണ റണാവത്തിന് പരിക്ക്

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് യുഎസില്‍ അപകടത്തില്‍പ്പെട്ടു. സിമ്രാന്‍ എന്ന ചിത്രത്തിന്റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു കങ്കണ. ജോര്‍ജിയക്കു പുറത്തുള്ള ഷൂട്ടിംഗ് സെറ്റില്‍നിന്നും അറ്റ് ലാന്റയിലെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

റോഡിലെ അതിവേഗ ലൈനിലായിരുന്നു കങ്കണയുടെ കാര്‍ സഞ്ചരിച്ചിരുന്നത്. ഡ്രൈവര്‍ അമിതമായി ചുമയ്ക്കാന്‍ തുടങ്ങിയതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും, വാഹനം പാത മാറി സഞ്ചരിക്കുകയായിരുന്നു. വാഹനം മൂന്നു ഹൈവേ ലൈനുകളും കടന്ന് ഒരു ഇരുമ്പു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കങ്കണയടക്കം കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: car, accident
English summary
actress car accident
topbanner

More News from this section

Subscribe by Email