Friday November 15th, 2019 - 6:39:am
topbanner

അങ്ങനെ എന്റെ സിക്സ് പായ്ക്ക് ഇങ്ങനെയായി

Anusha Aroli
അങ്ങനെ എന്റെ സിക്സ് പായ്ക്ക് ഇങ്ങനെയായി

ഫിറ്റ്നെസ്സിനും ആരോഗ്യത്തിനും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് സുദേവ് നായർ. ഫിറ്റ്നെസ്സ് ടിപ്പുകളും തന്റെ വർക്കൗട്ട് രീതികളുമൊക്കെ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ്‌ താരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാവർക്കുമായി ഒരു മുന്നറിയിപ്പ് എന്നെഴുതിയാണ് കുടവയറുള്ള തന്റെ ചിത്രങ്ങൾ സുദേവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും (കേരള പൊറോട്ട, ഐസ്ക്രീം എന്നിവ) കുടിക്കുന്ന ബിയറും മറ്റും നിങ്ങൾക്ക് തന്നെ പ്രശ്നമാകും. നിങ്ങൾ‌ എത്ര തന്നെ വർക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങൾ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്.

താരത്തിന്റെ പോസ്റ്റിനു താഴെ കളിയാക്കിയും ഞെട്ടൽ പറഞ്ഞുമൊക്കെയുള്ള കമന്റുകളാണ് അധികവും വരുന്നത്. പ്രേക്ഷകരെ കബളിപ്പിക്കാൻ സുദേവ് വയർ വീർപ്പിച്ചു പിടിച്ചിരിക്കുന്നതാണെന്നു വരെ ആളുകൾ പറയുന്നു. എന്തായാലും താങ്കളെ എത്രയും വേഗം പഴയ രീതിയിൽ കാണാൻ സാധിക്കട്ടെ എന്ന ശുഭപ്രതീക്ഷയും ചിലർ പങ്കു വയ്ക്കുന്നുണ്ട്. ഫഹദ് ഫാസിൽ നായകനായ അതിരൻ ആണ് സുദേവ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

English summary
So this ismy six pack: sudev nair
topbanner

More News from this section

Subscribe by Email