Friday September 20th, 2019 - 9:59:pm
topbanner
Breaking News
jeevanam

പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍

JB
പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍

മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനു മുന്‍പ് ആധുനിക ശാസ്ത്രസംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേ.പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍. 'രണ്ടു വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എല്ലാതരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകള്‍ എടുക്കേണ്ടതുണ്ട്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസപ്രവര്‍ത്തനം എന്നു തിരിച്ചറിയേണ്ടതുണ്ട്,'' മോഹന്‍ലാല്‍ പറയുന്നു. തന്റെ ബ്ലോഗിലൂടെയാണ് താരം പ്രളയകേരളത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്.

''ഒരു വര്‍ഷം മുന്‍പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. വെയില്‍ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങള്‍ അഴിഞ്ഞു. വീടു തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയില്‍ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂര്‍വ്വാധികം ഉഷാറായി തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു. കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓര്‍മ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ കൊടും മഴപെയ്തു. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കില്‍ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,'' മോഹന്‍ലാല്‍ എഴുതുന്നു.

പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നമുക്ക് അവയെ മുന്‍കൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങള്‍ നടത്താനും സാധിക്കുമെന്നും മോഹന്‍ലാല്‍ കുറിച്ചു. ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും മോഹന്‍ലാല്‍ ചൂണ്ടികാട്ടി. ''ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും ചോദിക്കുന്നു. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനു മുന്പ് ആധുനിക ശാസ്ത്രസംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേ?'' മോഹന്‍ലാല്‍ ചോദിക്കുന്നു.

പ്രളയമുഖത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും വീടു വെച്ചു കൊടുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായുമൊക്കെ പ്രളയകേരളത്തിനൊപ്പം തന്നെയുണ്ട് മോഹന്‍ലാല്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിനും മോഹന്‍ലാല്‍ സഹായമെത്തിച്ചിരുന്നു. ഒരു ലക്ഷം രൂപ അടിയന്തിരസഹായമായി നല്‍കിയ മോഹന്‍ലാല്‍, ലിനുവിന്റെ കുടുംബത്തിന് വീടു വെച്ചു കൊടുക്കാനും തീരുമാനിച്ചു. തന്റെ അച്ഛനമ്മമാരുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിലാണ് വീട് പണിതു നല്‍കുന്നത്.

പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് അടിയന്തിര സഹായം നല്‍കിയതിനൊപ്പം കുട്ടികളുടെ വിദ്യഭ്യാസം മോഹന്‍ലാല്‍ ഏറ്റെടുത്തത് അടുത്തിടെ വാര്‍ത്തയായിരുന്നു.

 

Viral News

Read more topics: actor mohanlal, new blog,
English summary
actor mohanlal new blog
topbanner

More News from this section

Subscribe by Email