Sunday March 29th, 2020 - 10:55:pm
topbanner

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് തെന്നിവീണ് നടന്‍ അജിത്തിന് പരിക്ക്

suji
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് തെന്നിവീണ് നടന്‍ അജിത്തിന് പരിക്ക്

സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ നടന്‍ അജിത്തിന് പരിക്കേറ്റു്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയ്ക്കായി ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഉടന്‍ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാര്‍ത്ത അറിഞ്ഞത് മുതല്‍ അജിത്ത് ആരാധകര്‍ ആശങ്കയിലാണ്. 'ഗെറ്റ് വെല്‍ സൂണ്‍ തല' എന്ന ഹാഷ്ടടാഗ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ.

 

Read more topics: actor ajith , injury, shooting, rest
English summary
actor ajith injured
topbanner

More News from this section

Subscribe by Email