Sunday April 5th, 2020 - 3:23:am
topbanner

ഭാര്യയും മകനും പോയതോടെ തനിച്ചായി : രാവും പകലുമുള്ള മദ്യപാനവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി : ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓർത്തെടുത്ത് വിഷ്ണു വിശാല്‍

princy
ഭാര്യയും മകനും പോയതോടെ തനിച്ചായി  :  രാവും പകലുമുള്ള മദ്യപാനവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി  :  ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓർത്തെടുത്ത് വിഷ്ണു വിശാല്‍

രാക്ഷസനെന്ന തമിഴ് സൈക്കോ ത്രില്ലർ മൂവിയിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. എന്നാൽ സിനിമ വന്‍വിജയമായി മാറിയെങ്കിലും ആ സമയത്ത് അത്ര നല്ല അവസ്ഥയിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് വിഷ്ണു വിശാല്‍ പറയുന്നു. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വിഷമതകളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Vishnu Vishal

അഭിനയിച്ച ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. നിര്‍മാണ കമ്പനികളുമായുള്ള പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ മദ്യപാനത്തില്‍ അഭയം തേടി. രാവും പകലും ഉള്ള മദ്യപാനവും വിഷാദവും ഉറക്കമില്ലായ്മയും തന്നെ രോഗിയാക്കി. ഇതിനിടെ ഭാര്യയുമായി പിരിഞ്ഞു.

 Vishnu Vishal

മകനെയും തന്നിൽ നിന്നും അകറ്റി. പിന്നീട് കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ മാറുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിഷ്ണു വിശാല്‍ പറയുന്നു.

Vishnu Vishal

കൂടാതെ ആരാധകർക്ക് നല്ല ഉപദേശവും തരാം നൽകുനുണ്ട് ജീവിതത്തെ പോസിറ്റീവായി കാണണമെന്നും ഒരുപാടാളുകള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും എന്നാല്‍ അത്തരക്കാരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും വിഷ്ണു വിശാല്‍ പോസ്റ്റിൽ പറയുന്നു.

 

Read more topics: movie, actor, Vishnu Vishal,
English summary
actor Vishnu Vishal about his life
topbanner

More News from this section

Subscribe by Email