Thursday June 4th, 2020 - 9:36:am

അശ്ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു; ഡി.ജി.പി.ക്ക് പരാതി നല്‍കി നടി ജൂഹി രസ്തോഗി

JB
 അശ്ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു; ഡി.ജി.പി.ക്ക് പരാതി നല്‍കി നടി ജൂഹി രസ്തോഗി

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ യുവ താരമാണ് ജൂഹി രസ്തോഗി. ലച്ചു എന്ന കഥാപാത്രമായി, ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകളായാണ് ജൂഹി എത്തിയത്. ഇപ്പോൾ തന്റെ പേരിൽ വ്യാജ അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി ഡി.ജി.പി.യെ സമീപിച്ചിരിക്കുകയാണ് ജൂഹി.മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു.ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു

Read more topics: acterss juhi rasthogi, petiti, dgp,
English summary
acterss juhi rasthogi petition to dgp
topbanner

More News from this section

Subscribe by Email