Tuesday October 22nd, 2019 - 2:36:pm
topbanner

'ഞാനല്ല ഗന്ധര്‍വന്‍'; ആഷിഖ് അബു-സൗബിന്‍ ഷാഹിര്‍ ചിത്രത്തിന് പേരിട്ടു

JB
'ഞാനല്ല ഗന്ധര്‍വന്‍';  ആഷിഖ് അബു-സൗബിന്‍ ഷാഹിര്‍ ചിത്രത്തിന് പേരിട്ടു

വൈറസ് എന്ന ചിത്രത്തിന് ശേഷം ആഷിഖ് അബുവും സൗബിന്‍ ഷാഹിറും ഒരുമിക്കുന്ന ചിത്രത്തിന് 'ഞാനല്ല ഗന്ധര്‍വന്‍' എന്ന് പേരിട്ടെന്ന് റിപ്പോര്‍ട്ട്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഗന്ധര്‍വ്വനായാണ് എത്തുന്നതെന്നാണ് വിവരം. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് കഥയും ഒരുക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം പറയുന്നതെന്നും പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന വ്യക്തിയായാണ് ഈ ഗന്ധര്‍വന്‍ സിനിമയില്‍ എത്തുന്നതെന്നുമാണ് വിവരം. അതേസമയം പ്രണയമുള്ള ഗന്ധര്‍വന്‍ തന്നെയാണ് നായകന്‍. ചിത്രത്തിലെ നായികയെ ഉടന്‍ തരുമാനിക്കും. ഇത് ചിത്രത്തിന് നല്‍കിയിരിക്കുന്ന അന്തിമ പേരല്ല എന്നും റിപ്പോര്‍ട്ടുണ്ട്.

 

English summary
aashiq abu new film njanalla gandharwan
topbanner

More News from this section

Subscribe by Email