Friday August 23rd, 2019 - 11:25:pm
topbanner
topbanner

കല്യാണ ബ്രോക്കറായി ബിജു മേനോന്‍; 'ആദ്യരാത്രി' ഫസ്റ്റ് ലുക്ക് പുറത്ത്‌

JB
കല്യാണ ബ്രോക്കറായി ബിജു മേനോന്‍; 'ആദ്യരാത്രി' ഫസ്റ്റ് ലുക്ക് പുറത്ത്‌

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു സംവിധാനം ചെയ്യുന്ന ''ആദ്യരാത്രി'' എന്ന ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടു.വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു''എന്നു പറഞ്ഞുകൊണ്ട് തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്.

മനോജ് ഗിന്നസ്, അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സര്‍ജാനോ ഖാലിദ്, വിനോദ് കെടാമംഗലം, നസീര്‍ സംക്രാന്തി, പ്രശാന്ത് മുഹമ്മ, സുധി കൊല്ലം, ഭരതന്‍, സുമേഷ്, ജാതവേദ്, അനൂപ്, ക്യൂന്‍ ഫെയിമായ അശ്വിന്‍, ശ്രീലക്ഷ്മി, പൗളി വത്സന്‍, സ്‌നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, കാര്‍ത്തിക, സാനിയ, ഷെനി സാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സെന്‍ട്രല്‍ പിക്‌ചേഴാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാധിഖ് കബീര്‍, ഗാനരചന സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍, അജിത്ത് എന്നിവര്‍. സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല അജയ് മങ്ങാട്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം സുനില്‍ ജോര്‍ജ്ജ് എന്നിവരാണ്.

 

Read more topics: aadhyarathri, film first look,
English summary
aadhyarathri film first look
topbanner

More News from this section

Subscribe by Email