Tuesday July 16th, 2019 - 1:59:pm
topbanner
topbanner

രക്തം നല്‍കൂ........മഞ്ജുവിനൊപ്പം ഒരു സെല്‍ഫി എടുക്കൂ

JB
 രക്തം നല്‍കൂ........മഞ്ജുവിനൊപ്പം ഒരു സെല്‍ഫി എടുക്കൂ

തിരുവനന്തപുരം: ദേശീയ സന്നദ്ധ രക്തദാന ദിനമാണ് ഒക്ടോബര്‍ ഒന്നിന്. ഇതിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി (കെഎസ്എസിഎസ്) റെഡ് റിബണ്‍ ക്ലബ് സെല്‍ഫി മത്സരത്തിന് ക്ഷണിച്ചിരിക്കുകയാണ്. 'ഹാപ്പിനസ് ഈസ് ഡൊണേറ്റിംഗ് ബ്ലഡ്'എന്ന സന്ദേശം പ്രമേയമാക്കി നടത്തുന്ന രക്തദാന ക്യാമ്പില്‍ നിന്നും പങ്കുവയ്ക്കുന്ന സെല്‍ഫി അധിഷ്ഠിതമാക്കി തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കള്‍ക്ക് നടി മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

18 വയസ്സുപൂര്‍ത്തിയായവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുന്നത്. രക്തം എവിടെയാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ എടുത്ത സെല്‍ഫി കെഎസ്എസിഎസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കണം. സെല്‍ഫി പേജില്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പേര്, വയസ്, ജനനതീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, രക്തദാനം എന്നിവയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുമ്പ് ലഭിക്കണം. അഥവാ സമെര.ൊെ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലും അയയ്ക്കാം.

 

English summary
donating your blood get a chance to take a selfie with actor manju warrier
topbanner

More News from this section

Subscribe by Email