Wednesday September 30th, 2020 - 9:25:am

യൂട്യൂബില്‍ ട്രെന്‍ഡിങായി ലൂസിഫറിലെ 'കടവുളെ പോലെ' സോംഗ്

JB
യൂട്യൂബില്‍ ട്രെന്‍ഡിങായി ലൂസിഫറിലെ 'കടവുളെ പോലെ' സോംഗ്

മോഹന്‍ലാല്‍ എതിരാളികളെ അടിച്ചു നിരത്തുന്ന ലൂസിഫറിലെ ആക്ഷന്‍ രംഗം. അകമ്പടിയായി വന്ന തട്ടുപൊളിപ്പന്‍ ഗാനം 'കടവുളെ പോലെ...' ഇക്കഴിഞ്ഞ ദിവസമാണ് ലിറിക്കല്‍ വീഡിയോ ആയി യൂട്യൂബിലെത്തിയത്. ഗാനം ഇപ്പോള്‍ യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിങ് ആണ്. ഏഴു ലക്ഷത്തിലധികം പേര്‍ ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞു. ലോഗന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ദീപക് ദേവ്. മുന്‍പും മലയാളം ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ് ഗായകന്‍. ചിത്രത്തിലെ രണ്ടു പ്രധാന സംഘട്ടന രംഗങ്ങളിലും പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഗാനങ്ങളാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഉഷ ഉതുപ് മലയാളത്തില്‍ മടങ്ങി വന്നതും ലൂസിഫറിലൂടെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യര്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സച്ചിന്‍ ഖേധേക്കര്‍ എന്നിവര്‍ മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നു. റിലീസ് ആയി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ലൂസിഫര്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി.

 

Read more topics: YOUTUBE, TREANDING IN LUCIFER ,SONG,
English summary
YOUTUBE TREANDING IN LUCIFER SONG
topbanner

More News from this section

Subscribe by Email