Friday August 7th, 2020 - 1:23:am

ഇപ്പോഴത്തെ സിനിമകള്‍ 90കളില്‍ ആയിരുന്നെങ്കിലോ?; പോസ്റ്ററുകള്‍ വൈറല്‍

Raji E R
ഇപ്പോഴത്തെ സിനിമകള്‍ 90കളില്‍ ആയിരുന്നെങ്കിലോ?; പോസ്റ്ററുകള്‍ വൈറല്‍

പുതിയ സിനിമാ പോസ്റ്ററുകള്‍ പഴയ താരങ്ങളെ വെച്ച് പുനര്‍നിര്‍മിച്ച് യുവാവ്. ദിവാകൃഷ്ണ വിജയകുമാര്‍ എന്ന തിരുവനന്തപുരം സ്വദേശിയാണ് പുതിയ സിനിമാ പോസ്റ്ററുകളില്‍ പഴയ താരങ്ങളെ 'കാസ്റ്റ്' ചെയ്ത് ശ്രദ്ധ നേടുന്നത്. പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണല്‍ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോള്‍ ഫോണില്‍ (picsart) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകള്‍ 90 െല്‍ വന്നിരുന്നെങ്കിലോ, 90 െലെ ചില സിനിമകള്‍ ഇപ്പോള്‍ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആര്‍ക്കും പകരക്കാര്‍ ആകില്ല എന്നോര്‍ക്കുക.'- ദിവാകൃഷ്ണ പോസ്റ്ററുകള്‍ക്കൊപ്പം കുറിക്കുന്നു.


17 പോസ്റ്ററുകളിലാണ് ദിവാകൃഷ്ണ തന്റെ ഭാവന പ്രയോഗിച്ചത്. തമാശയില്‍ ഭരത് ഗോപി, ഡ്രൈവിംഗ് ലൈസന്‍സ്, വരത്തന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ സിനിമകളില്‍ മോഹന്‍ലാല്‍, ഏകലവ്യനില്‍ ജയന്‍, മൈ ബോസ്, വെറുതേ ഒരു ഭാര്യ എന്നീ സിനിമകളില്‍ പ്രേം നസീറും ഷീലയും, മായാനദിയില്‍ നസീറും ശാരദയും, അയ്യപ്പനും കോശിയും സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും, മുംബൈ പൊലീസ് എന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനും, മൂത്തോനില്‍ മമ്മൂട്ടി, ജോമോന്റെ സുവിശേഷങ്ങളില്‍ ജയറാമും തിലകനും, കോട്ടയം കുഞ്ഞച്ചനില്‍ പൃഥ്വിരാജ്, മഹേഷിന്റെ പ്രതികാരത്തില്‍ കമല്‍ ഹാസന്‍, വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ പ്രേം നസീര്‍, ജയറാം, ശ്രീവിദ്യ, ശോഭന എന്നിവര്‍, ഉണ്ടയില്‍ രജനികാന്ത് എന്നിങ്ങനെയാണ് പുതുക്കിയ പോസ്റ്ററുകള്‍.

Read more topics: current films, posters ,viral
English summary
What if the current films were in the 90s ?; The posters went viral
topbanner

More News from this section

Subscribe by Email