Thursday October 17th, 2019 - 3:49:am
topbanner

ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍; വെബ് സീരിസുമായി റിതേഷ് ബത്ര

JB
ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍; വെബ് സീരിസുമായി റിതേഷ് ബത്ര

ലഞ്ച് ബോക്സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസില്‍ സ്വന്തമായൊരു ഇടം നേടിയിട്ടുണ്ട് റിതേഷ് ബത്ര. ഹിന്ദി നടിമാരില്‍ ഇന്ന് ഏറ്റവും വലിയ സ്റ്റാറാണ് വിദ്യാ ബാലന്‍. റിതേഷും വിദ്യയും കൈ കോര്‍ക്കുകയാണ്. സിനിമയ്ക്കായല്ല, പകരം വെബ് സീരിസിനായാണ് വിദ്യ ബാലനും റിതേഷ് ബത്രയും ഒരുമിക്കുന്നത്. പറയുന്നതാകട്ടെ ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യ ബാലന്റെ വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇതോടെ അരങ്ങേറുന്നത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.

Read more topics: VIDYA BALAN, ACT AS INDIRA GANDHI,
English summary
VIDYA BALAN ACT AS INDIRA GANDHI
topbanner

More News from this section

Subscribe by Email