Thursday December 12th, 2019 - 7:17:am
topbanner

'തൃശൂര്‍ പൂരം' ;ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

Raji Mejo
 'തൃശൂര്‍ പൂരം' ;ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'തൃശൂര്‍ പൂരം' . ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയറ്ററില്‍ എത്തും. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും . ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജയസൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂര്‍ പൂരം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, അന്നും ഇന്നും എന്നും, സാള്‍ട്ട് മാംഗോ ട്രീ, കല്യാണം എന്നീ സിനിമകള്‍ക്ക് ശേഷം രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. തൃശൂരും തൃശൂര്‍ ഭാഷയും പൂരവുമെല്ലാം ആസ്പദമാക്കി ഒരുക്കുന്ന സിനിമയൊരു ആക്ഷന്‍ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം.


പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥാകൃത്തായി അരേങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും തൃശൂര്‍ പൂരത്തിനുണ്ട്. സംഗീത സംവിധാനവും ഇദ്ദേഹം തന്നെയാണ്.

Read more topics: Thrissur Pooram, movie, JAYASURYA
English summary
'Thrissur Pooram', the first song of the movie will be released today
topbanner

More News from this section

Subscribe by Email