മലയാളത്തില്‍ നിന്നും ഒരു പെണ്‍കൊടി ഇന്റര്‍നെറ്റിന്റെ താരമാകുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന പുതിയ ചിത്രത്തിലെ താരം പ്രിയ പ്രകാശ് വാര്യരാണ് ഇന്റര്‍നെറ്റിന്റെ മനംകവരുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വാലന്റൈന്‍ ദിനം പ്രമാണിച്ച് ചിത്രത്തിലെ മാണിക്യ മലരായ പൂവെ എന്ന ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ലോകപ്രശസ്തമായി പോയ ജിമ്മിക്കി കമ്മലിന്റെ സംഗീതകാരന് ഷാന്‍ റഹ്മാനാണ് ഈ പാട്ടിന്റെയും സംഗീതം. വിനീത് ശ്രീനിവാസന് പാടിയ പാട്ടിനേക്കാള്‍ ശ്രദ്ധ പാട്ടിലെ ഒരു രംഗം അടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
നവാഗത താരമായ പ്രിയ പ്രകാശ് വാര്യരുടെ ചിരിയും, എക്സ്പ്രഷനും കലക്കിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിധിയെഴുത്ത്. ഇതിന് ശേഷം പ്രിയ ആരംഭിച്ച ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഫോളോവേഴ്സിന്റെ പെരുമഴയാണ്. എണ്ണം 187,000 കടന്നതോടെ നന്ദി അറിയിച്ച് പ്രിയ ഒരു വീഡിയോ തന്നെ പോസ്റ്റ് ചെയ്തു. എന്തായാലും പ്രിയയുടെ ചിരി ഇന്റര്‍നെറ്റ് കീഴക്കുന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ കാഴ്ച.