Wednesday April 8th, 2020 - 12:55:am
topbanner

ബിഗ് ബോസ് മുളക്പ്രയോഗം: രജിത് കുമാറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത

princy
ബിഗ് ബോസ് മുളക്പ്രയോഗം: രജിത് കുമാറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത

ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെതിരെ തമിഴ്നാട് പോലീസ് കേസെടുക്കാൻ സാധ്യതയെന്ന് വിവരം. കഴിഞ്ഞ ദിവസം രേഷ്മയുടെ കണ്ണിൽ മുളക് തേച്ച സംഭവത്തിലാണ് കേസെടുക്കാൻ സാധ്യത. എന്തെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പികാൻ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് എടുക്കാനാണ് സാധ്യത. ടാസ്ക് ആയിരുന്നുവെങ്കിൽ ഇവർക്ക് നിർദ്ദേശം നൽകുന്നത് കാണികളെ കാണിക്കുമായിരുന്നു എന്നാൽ ഇതിൽ അങ്ങനെ ഉണ്ടായില്ലെന്നും തെറ്റ് ചെയ്തത് കൊണ്ടാണ് രജിത്തിനെ താത്കാലികമായി പുറത്താക്കിയതെന്നും വിമർശനമുണ്ട് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നപ്പോള്‍ മുതല്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സംഭവം ഇങ്ങനെ പ്രധാനാധ്യാപികയായെത്തിയ ആര്യയും പൊളിറ്റിക്‌സ് അധ്യാപകനായ ഫുക്രുവും വിദ്യാര്‍ത്ഥികളുമായിരുന്നു ആ സമയത്ത് ക്ലാസിലുണ്ടായിരുന്നത്. അധ്യാപകരായ സുജോയും ദയയും സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. തന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് രേഷ്മ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തത്. അതിനിടയിൽ രജിത് കുസൃതി ഒപ്പിച്ചു.

തമാശയ്ക്ക് വേണ്ടിയാണ് താന്‍ ചെയ്തത് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ ബിഗ് ബോസും താരത്തെ ശാസിച്ചിരുന്നു. ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. അമ്മയ്ക്ക് ബലിയിടുവാൻ പോവാനാണ് രജിത്ത് പണി പറ്റിച്ചതെന്നും പറയുന്നവർ ഉണ്ട്.

 

 

Read more topics: Bigg Boss, ranjith kumar, case,
English summary
Tamil Nadu Police may be take action against ranjith kumar
topbanner

More News from this section

Subscribe by Email