Saturday October 19th, 2019 - 10:10:am
topbanner

പണവും സ്വാധീനവും കുറവാണ്; നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി; അഭ്യര്‍ത്ഥനയുമായി 'തൊട്ടപ്പന്റ' തിരക്കഥാകൃത്ത്

JB
പണവും സ്വാധീനവും കുറവാണ്; നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി; അഭ്യര്‍ത്ഥനയുമായി  'തൊട്ടപ്പന്റ' തിരക്കഥാകൃത്ത്

  ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ  പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണെന്ന് തൊട്ടപ്പന്റെ തിരക്കഥാകൃത്ത് പി.എസ് റഫീഖ്. പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുമുണ്ട്. ചിലയിടങ്ങളില്‍ പ്രൊജക്റ്റര്‍ തകരാണെന്ന് പറഞ്ഞ് മടക്കി അയക്കുകയുമുണ്ടായെന്നും റഫീഖ് കുറിച്ചിട്ടുണ്ട്.

പി.എസ് റഫീഖിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

പ്രിയ സുഹൃത്തുക്കളേ
ഇതൊരഭ്യര്‍ത്ഥനയാണ്
തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..

 

English summary
THOTTAPPAN FILM WRITER REQUEST TO AUDIENCE
topbanner

More News from this section

Subscribe by Email