Tuesday September 29th, 2020 - 7:58:pm

ദുല്‍ഖറിന്റെ നായികയ്ക്ക് പൊതുവേദിയില്‍ ചിമ്പുവിന്റെ അച്ഛന്റെ താക്കീത്

rajani v
ദുല്‍ഖറിന്റെ നായികയ്ക്ക് പൊതുവേദിയില്‍ ചിമ്പുവിന്റെ അച്ഛന്റെ താക്കീത്

സോളിയില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്ന സായ് ധന്‍സിക പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു.ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദ്രനാണ് ധന്‍സികയെ പൊതുവേദിയില്‍ കരയിപ്പിച്ചത്. വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരം പൊട്ടിക്കരഞ്ഞത്.ധന്‍സിക ബഹുമാനിച്ചില്ല എന്നതാണ് ടി രാജേന്ദ്രനെ ചൊടിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ധന്‍സികയുടെ ക്ഷമാപണം പോലും പരിഗണിക്കാതെയാണ് ടി രാജേന്ദ്രന്‍ ദേഷ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാര്‍ത്ത സമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു ടി രാജേന്ദ്രന്‍ ധന്‍സികയോട് ദേഷ്യപ്പെട്ടത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിരുന്നു ടി രാജേന്ദ്രനെ ചൊടിപ്പിച്ചത്.രജനികാന്തിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് ധന്‍സിക തന്നെ മറന്നത്.

അതുകൊണ്ടാണ് അവള്‍ എന്റെ പേര് പറയാന്‍ പോലും മറന്നത് എന്നായിരുന്നു ടി രാജേന്ദ്രന്‍ പറഞ്ഞത്.ഈ ലോകത്തിന്റെ സ്റ്റൈല്‍ ഇതാണ്. ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ലെന്നും ടി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ ധന്‍സിക മാപ്പ് പറഞ്ഞെങ്കിലും രാജേന്ദ്രന്‍ ചെവിക്കൊണ്ടില്ല.

 

 

English summary
T Rajender takes on Dhansika at Vizhithiru press meet
topbanner

More News from this section

Subscribe by Email