Monday April 12th, 2021 - 9:56:am

ജയസൂര്യക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

NewsDesk
ജയസൂര്യക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

വനിത ഫിലിം അവാര്‍ഡ്ദാന ചടങ്ങിനിടെ സണ്ണി ലിയോണിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കുകയും അവരെക്കുറിച്ച് നല്ല വാക്കുകള്‍ പറയുകയും ചെയ്ത നടന്‍ ജയസൂര്യയ്ക്ക് ഫേസ്ബുക്കില്‍ സണ്ണി ലിയോണ്‍ മറുപടി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'Thank you Jayasurya for such kind words!!' എന്നെഴുതിയ സണ്ണി ലിയോണ്‍ ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പം ചേര്‍ത്തു.

ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും qualtiy ഉള്ള സ്ത്രീ അവരാണ്. ജയസൂര്യ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു.

 

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്....

"സണ്ണി ലിയോൺ "...ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാൽ സണ്ണി ലിയോൺ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങൾ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോൾ അതാ നടന്ന് വരുന്നു ..'സണ്ണി വെയിൻ' ..സർവത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത്

..ഞങ്ങളുടെ മുഖത്തെ ആ ആത്മാർത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ മിനിമം രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ ..അജു വർഗീസിന്റെയൊക്കെ വീട്ടിൽ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാർഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാൻസ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ്‌ ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോൺ ആ വഴി പാസ്സ് ചെയിതു ..ഞങ്ങൾ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..

ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങൾക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാൻ അവർക്ക് സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും quality ഉള്ള സ്ത്രീ അവരാണ് ..
'' മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ' ...

ഗോസിപ്പുകള്‍ക്ക് വിരാമം; വിവാഹം അറിയിച്ച് നടി ഭാവന

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

English summary
Sunny Leone reply Jayasurya facebook post about vanitha film award program jayasurya selfi with sunny leone
topbanner

More News from this section

Subscribe by Email