കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' (KPAC)യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഷാൻ റഹ്മാൻ ഈണം പകർന്ന നാല് ഗാനങ്ങളും സൂരജ് എസ് കുറുപ്പിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. നീലക്കണ്ണുള്ള മാനേ
പാടിയത്: വിജയ് യേശുദാസ് & ശ്വേത മോഹൻ
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഷാൻ റഹ്മാൻ
2. മേലേ മുകിലോടും
പാടിയത്: ജോബ് കുര്യൻ & ഷാൻ റഹ്മാൻ
ഗാനരചന: മനു മൻജിത്
സംഗീതം: ഷാൻ റഹ്മാൻ
3. ഏതു മേഘമാരി
പാടിയത്: ഹിഷാം അബ്ദുൽ വഹാബ്
ഗാനരചന: വിശാൽ ജോൺസൺ
സംഗീതം: ഷാൻ റഹ്മാൻ
4. ദൂരദൂരം
പാടിയത്: ഷാൻ റഹ്മാൻ
ഗാനരചന: ബി കെ ഹരിനാരായണൻ
സംഗീതം: ഷാൻ റഹ്മാൻ
5. വാനം മേലേ
പാടിയത്: ശങ്കർ മഹാദേവൻ
ഹാർമണി: കൃഷ്ണപ്രിയ, അനുരാഗ് & അഞ്ജന
ഗാനരചന: സൂരജ് എസ് കുറുപ്പ്
സംഗീതം: സൂരജ് എസ് കുറുപ്പ്
6. ഏതു മേഘമാരി (റിപ്രൈസ്)
പാടിയത്: ആൻ ആമി
ഗാനരചന: വിശാൽ ജോൺസൺ
സംഗീതം: ഷാൻ റഹ്മാൻ
സിദ്ധാർത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' Udaya Pictures (ഉദയ പിക്ചേഴ്സ്)ന്റെ ബാനറിൽ കുഞ്ചാക്കോ ബോബനാണ് നിർമ്മിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം 'ഉദയ പിക്ചേഴ്സ്'ന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗ്ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീൽ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്.